text
stringlengths
5
136k
തിരുവനന്തപുരം : അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സെലിബ്രിറ്റി വാര്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടി മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപിയെയും കളത്തിലിറക്കും.
ഈശ്വരന്‍ കൂടെയുണ്ടെങ്കില്‍
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ താൻ സംഭാവന നൽകുമെന്ന് നടൻ സൂര്യ. കൊവിഡും അനുബന്ധ ലോക്ക് ഡൗണും...
തിരുവനന്തപുരം: ഓണം ബംബറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ അഞ്ച് പൊലീസുകാര്‍ക്ക്. വടകര റൂറല്‍ എസ്പി ഓഫീസിലെ അഞ്ച് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. വടകര റൂറല്‍ എസ് പി ഓഫീസില്‍ സ്ഥിരമായി ലോട്ടറി വില്പനയ്‌ക്കെത്തുന്ന സന്തോഷില്‍ നിന്ന് എടുത്ത ടിക്കറ്റിനാണ് ഓണം ബംബര്‍ രണ്ടാം സമ്മാനം ലഭിച്ചത്. പൊലീസുകാരായ ചന്ദ്രന്‍, വൈശാഖ്, ദിജേഷ്, അജിത്ത്. രമേശന്‍ എന്നിവര്‍ ചേര്‍ന്ന് എടുത്ത നമ്പര്‍ ലോട്ടറിയാണ് സമ്മാനാര്‍ഹമായത്.
‘ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ’ തുടങ്ങി മലയാള മാപ്പിളഗാനരംഗത്ത് ആസ്വാദകര്‍ ഏറ്റെടുത്ത പല ഗാനങ്ങളും പീര്‍ മുഹമ്മദിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയതാണ്. സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ലെങ്കില്‍ കൂടി വിശാലമായ ഒരു സംഗീത ആസ്വാദകരെ ചേര്‍ത്തുവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.