text
stringlengths
5
136k
മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
ഈ നോട്ടീസ് ബാങ്കിന്റെ അടുത്തുള്ള എടിഎം കൗണ്ടറിലും പതിപ്പിച്ചിരുന്നു. പണം പിന്‍വലിക്കാനെത്തിയവര്‍ ഈ നോട്ടീസിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. മുസ്ലീംമതരാഷ്ട്രങ്ങളിലെ ശരിയത്ത് നിയമം അനുസരിച്ചുള്ള നിക്ഷേപ സ്വീകരണത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍, ബാങ്ക് മാനേജര്‍ ഈ സംഭവത്തെ ന്യായീകരിക്കാനാണ് ആദ്യം ശ്രമിച്ചത്.
അലിസയുടെ പ്രാദേശിക അക്കൗണ്ടില്‍ നിന്ന് പണം കണ്ടുകെട്ടാന്‍ ഫെഡറല്‍ കോടതി ജഡ്ജിയായ അബ്ദുല്‍ അസീസ് അന്‍കെയാണ് തിങ്കളാഴ്ച ഉത്തരവിട്ടത്. ഓയില്‍ കമ്പനി അധികൃതരില്‍ നിന്ന് അലിസണ്‍ നിയമവിരുദ്ധമായി പണം സ്വീകരിച്ചുവെന്ന് നെജീരിയയിലെ അഴിമതി വിരുദ്ധ സംഘമായ എക്‌ണോമിക്കല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ക്രൈംസ് കമ്മിഷന്‍ ( ഇ.എഫ്.സി.സി) ആരോപിച്ചിരുന്നു. ല്‍ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിഞ്ഞതുമുതല്‍ അലിസണിനെതിരേ അഴിമതി, തട്ടിപ്പ്, പൊതുസ്വത്തുക്കളുടെ ദുരുപയോഗം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.
പരുപരുത്ത വിട്ടേച്ചു പോയാൽ എവിടേക്കു പോകുന്നു എന്നു ചോദിച്ചു.
കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പമാണ് ഇന്ന് ദേശീയതലത്തില്‍ മുദ്രാവാക്യമായിരിക്കുന്നത്. രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിലും ശാസ്ത്ര, സാങ്കേതിക മേഖലകളിലും ഏഴര പതിറ്റാണ്ടുകൊണ്ട് ഇന്ത്യ ചരിത്രപരമായ വളര്‍ച്ച നേടി.
നടൻ ദിലീപും തമിഴ് നടൻ അര്‍ജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിൽ നായികയായി ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അഞ്ജു കുര്യൻ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ജാക്ക് ഡാനിയലിന്‍റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞദിവസം കൊച്ചിയിൽ വച്ച് നടന്നു.
‘കണക്കിലെ കളികള്‍’ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂദല്‍ഹി: ബസിസിഐയുടെ ഘടനയിലും ഭരണഘടനയിലും മാറ്റം നിര്‍ദ്ദേശിച്ച് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട്. ബിസിസിഐ ഭാരവാഹികള്‍, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്മാര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും ബിസിസിഐ അധ്യക്ഷനുമായി ചര്‍ച്ച നടത്തിയ ശേഷവുമാണ് റിപ്പോര്‍ട്ട് തയാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നു വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റീസ് ലോധ പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
ക്യാരറ്റ് പോലുള്ളവ ചെറിയ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സൂക്ഷിക്കണം. ഇവ നല്ലപോലെ വേവിച്ചുടച്ച് നല്‍കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുടുങ്ങാനും അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതല്‍ തന്നെയാണ്. ച്യൂയിംഗ് ഗം, മിഠായി പോലുള്ള സാധനങ്ങള്‍ യാതൊരു കാരണവശാലും ചെറിയ കുട്ടികള്‍ക്ക് നല്‍കരുത്.
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്; ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും
രൂപ മുടക്കിയാല്‍ ആരുടേയും ആധാര്‍ ചോര്‍ത്താം
മനേകയുടെ പ്രസംഗത്തിന്‍റെ മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രസംഗത്തിൽ മനേക പറയുന്നതിങ്ങനെ: എന്തായാലും ഞാൻ ജയിക്കുകയാണ് ഇവിടെ. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്‍റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങൾ ഞാൻ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്‍റെ അടുത്ത് വന്നാൽ ഇതാകും എന്‍റെ നിലപാട്. മനേക പറയുന്നു.
സ്റ്റാർട്ട് അപ്പുകൾക്ക് പിന്നിൽ റിയ?
പ്രിയപ്പെട്ടവരുമായി സംസാരിച്ചിരിക്കുന്നതായാലും നല്ലൊരു പാട്ട് കേള്‍ക്കുന്നതായാലും രുചികരമായ ഭക്ഷണം കഴിക്കുന്നതായാലും നമ്മള്‍ തീരുമാനിക്കുകയാണെങ്കില്‍ ഓരോ ദിവസവും ആഘോഷിക്കാനും നന്ദി പറയാനും ഒട്ടേറെ കാര്യങ്ങളുണ്ട്.
ഡിസംബറില്‍ വന്‍തുക നല്‍കി ( കോടി ഡോളറെന്നാണ് പുറത്തുവന്ന വിവരം) മൈക്രോസോഫ്റ്റ് ഹോട്ട്‌മെയിലിനെ സ്വന്തമാക്കി. വൈകാതെ ലോകത്തെ ഏറ്റവും വലിയ വെബ്‌മെയില്‍ സര്‍വീസായി ഹോട്ട്‌മെയില്‍ വളര്‍ന്നു.
മസ്‌കത്തില്‍ ജോലിക്കായി ഇന്റര്‍വ്യൂവിനു പോകുന്നുവെന്നു കാമുകിയുടെ വീട്ടില്‍ ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ നിലവില്‍ ഹെവി വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിരോധനമുള്ളതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിരവധി അപകടങ്ങളും മൂന്ന് മരണങ്ങളും ഉണ്ടായിട്ടുണ്ട്. ടോറസുകളും കണ്ടെയ്‌നര്‍ ലോറികളും പാറമടകളില്‍ നിന്നും കരിങ്കല്ല് കയറ്റി വരുന്ന ലോറികളും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് തിരക്കേറിയ നഗരത്തിലൂടെ കടന്നുപോകുന്നത്. അടിയന്തിരമായി സിഗ്‌നല്‍ സംവിധാനം പുനസ്ഥാപിച്ച് ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറഞ്ഞു.
വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്ന നേവി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി () നെയാണ് സുഹൃത്ത് ഉണ...
ഞായറാഴ്ച രാത്രി നെവാഡയില്‍ പ്രചാരണത്തിനിറങ്ങിയ ട്രംപ്, കോവിഡ് ഹോട്ട് സോണുകളില്‍ കുറച്ച് ആളുകള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്ന് ആവര്‍ത്തിച്ചു. അദ്ദേഹം തന്റെ പിന്നിലുള്ള ആള്‍ക്കൂട്ടത്തിലേക്ക് വിരല്‍ ചൂണ്ടി, വലിയ ജനക്കൂട്ടത്തിലെ ഭൂരിപക്ഷം ആളുകളും മാസ്‌ക്ക് ധരിച്ചിട്ടില്ലെന്നും കോവിഡ് മുന്‍കരുതലുകള്‍ എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി. അതേസമയം, കൊറോണ വൈറസിനെതിരേ മാസ്‌കുകള്‍ ഉപയോഗപ്രദമാണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏപ്രിലില്‍ മുതല്‍ പറയുന്നുണ്ട്. അണുബാധയുടെ സൂപ്പര്‍ സ്‌പ്രെഡര്‍ ലോക്കസായി മാറിയ വൈറ്റ് ഹൗസ് വലിയ തോതില്‍ മാസ്‌ക് രഹിത മേഖലയായി മാറി. കഴിഞ്ഞയാഴ്ച, മുന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, വൈറ്റ് ഹൗസില്‍ നടന്ന സുപ്രീം കോടതി നാമനിര്‍ദ്ദേശ ചടങ്ങില്‍ പങ്കെടുക്കുകയും വൈറസ് പിടിപെട്ടത്, മുഖംമൂടി ധരിക്കാതിരുന്ന തെറ്റായ നടപടി കൊണ്ടാണെന്നും അമേരിക്കക്കാരോട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും പറഞ്ഞു.
കൊവിഡ്: സഊദിയില്‍ നാല് മരണം കൂടി
മുഖത്ത് ഗുരുതരമായി പരുക്കേറ്റ അന്‍വറിനെ കരുവേലിപ്പടി ആശുപത്രിയിലും പിന്നിട് എറണാകുളം ജനറല്‍ ആശുപത്രിയിലും കൊണ്ട് പോയെങ്കിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മടക്കുകയായിരിന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ അനീഷിന്റെ നാക്കിനടിയില്‍ നിന്നും സര്‍ജിക്കല്‍ ബ്‌ളൈഡ് കണ്ടെടുത്തു.
നമ്മുടെ അടുക്കളയില്‍ നിന്ന് ഒരു ദിവസം പോലും മാറ്റിനിര്‍ത്താനാകാത്ത പച്ചക്കറികളിലൊന്നാണ് തക്കാളി. വെളിച്ചം ധാരാളം ആവശ്യമുളളതിനാല്‍ വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാം. തക്കാളിയുടെ ഇനം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. ഇന്‍ഡോര്‍ പച്ചക്കറിയായി വളര്‍ത്താനാണെങ്കില്‍ ചെറിത്തക്കാളി പോലുളളവ തെരഞ്ഞെടുക്കാം. ഇവയ്ക്ക് വലിയ രീതിയിലുളള പരിചരണമൊന്നും ആവശ്യമില്ല.
പൊലീസിനെ നിങ്ങൾ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ബിന്ദു ഒരു അഭിമുഖത്തിൽ പറ ഞ്ഞത്. എന്നാൽ, യഥാർഥത്തിൽ സർക്കാരിന്‍റെ അജണ്ട നടപ്പാക്കാൻ അവർ നിങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നില്ലേ?
ഉച്ചക്കഞ്ഞിക്കുള്ള പച്ചക്കറി പാങ്ങിലെ കുട്ടികളുണ്ടാക്കും
ലുലു ഗ്രൂപ്പിലൂടെ വ്യവസായ പ്രതാപത്തിന്റെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും, കുലീനവും ഹൃദ്യവുമായ പെരുമാറ്റത്തിലൂടെ സംരംഭകരുടെ ഇടയില്‍ വ്യത്യസ്‌തനാകുകയാണ്‌ യൂസഫലി... ഇതെല്ലാം കണക്കിലെടുത്തായിരിക്കാം ഗള്‍ഫ്‌ നാടുകളിലെ മലയാളിയുടെ അംബാസിഡര്‍ എന്ന വിശേഷണവും ഇദ്ദേഹത്തിനു സ്വന്തമായത്‌.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുകേഷ് സിങ് ദയാഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ആം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ്കർണാടക തീരങ്ങളിൽ മണിക്കൂറിൽ മുതൽ കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നമ്മ മെട്രോ രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകളിലാണ് പിഎസ്ഡി
കോവിഡ് മഹാമാരി ആളുകളിൽ സമ്മർദ്ദവും ഭയവും സൃഷ്ടിച്ചു. രാജ്യത്തെ എല്ലാവർക്കും സമാധാവും മികച്ച ആരോഗ്യവും ഉറപ്പാക്കേണ്ടത് നമ്മുടെ പരമമായ കടമയാണ്. രോഗവ്യാപനവും മരണവും പിടിച്ചുനിർത്താൻ കോവിഡ് വാക്സിൻ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവുത്സവദിനങ്ങൾ പോലെതന്നെ മണ്ഡലകാലങ്ങളിലും (വൃശ്ചികം ഒന്നുമുതൽ ദിവസങ്ങൾ) ക്ഷേത്രം ഒരുങ്ങി നിൽക്കുന്നു. ഈ ദിവസങ്ങളിൽ കന്നിമൂലയിലെ ശാസ്താക്ഷേത്രത്തിലുള്ള കളഭം ചാർത്തും ദീപാരാധനയും പ്രസിദ്ധമാണ്. മണ്ഡലകാലത്തോട് അനുബന്ധിച്ച് ശനി, ബുധൻ ദിവസങ്ങളിൽ ഒരു ദിവസം ക്ഷേത്രത്തിൽ ആഴിപൂജ നടത്തുന്നു. അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്.
അഴിമതിക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം. സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ ഇതു അനിവാര്യമാണെന്നും വിഎസ് പറഞ്ഞു. സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ടൈറ്റാനിയം അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രിമാരായ വി.കെ.ഇബ്രാഹിം കുഞ്ഞിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഒരു എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഈ കേസ് അന്വേഷിക്കണമെന്ന് താനും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വിജിലൻസിന്രെ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാകുന്നില്ലെന്നും വിഎസ് പറഞ്ഞു.
കൊല്ലം: മദര്‍തെരേസയുടെ ചരമദിനമായ ഇന്ന് കലയപുരം സങ്കേതത്തില്‍ അന്താരാഷ്ട്ര ജീവകാരുണ്യ ദിനവും അധ്യാപകദിനവും സംയുക്തമായി ആചരിക്കും.
സീറ്റുമോഹികള്‍ അധികം ഇല്ലാതിരുന്നതാവും കുണ്ടറയില്‍ പിസി വിഷ്ണുനാഥിന് ഗുണകരമായത്. കരുനാഗപ്പള്ളിയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാഠപുസ്തകമാണ്. സ്ഥാനാർഥി എങ്ങനെ സ്വീകാര്യതയുണ്ടാക്കണം എന്നതിനും തെളിവാണ് ഇവിടെ കണ്ടത്. മഹേഷ് എത്താത്ത സ്ഥലം മണ്ഡലത്തിലില്ല. കഴിഞ്ഞ തവണ തോറ്റതിന് ശേഷം മണ്ഡലത്തില്‍ ശക്തമായ പ്രവര്‍ത്തനം തുടര്‍ന്നു. പത്തനാപുരഥ്ത് സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ താമസക്കാരനല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രചരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മകളാണെന്ന് അവകാശവാദവുമായി ബംഗളൂരു സ്വദേശിനി. അമൃതയെന്ന മഞ്ജുളാ ദേവിയാണ് ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് തെളിയിക്കാനായി ഡിഎന്‍എ പരിശേധനയ്ക്കുവേണ്ടി അനുവാദം നല്‍കണമെന്ന് മഞ്ജുള സുപ്രീകോടതിയോട് ആവശ്യപ്പെട്ടു.
പിടികൂടിയ സ്വർണത്തിന് രാജ്യാന്തര മാർക്കറ്റിൽ . ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്ന് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കരിപ്പൂരിൽ ഇന്നലെയും ഒരു കിലോയിൽ കൂടുതൽ സ്വർണം പിടികൂടിയിരുന്നു.
നിലവിലുള്ള രീതിയില്‍ മുന്‍ഗണനാ പ്രകാരം പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പിനൊപ്പം സത്യവാങ്മൂലം നല്‍കേണ്ടായിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുകാട്ടിയാണ് സത്യവാങ്മൂലം നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമായിരിക്കു സത്യവാങ്മൂലം ശരിയാണോയെന്ന് പോലീസ് പരിശോധിക്കുക.
ചൈനയിലെ ഡാമിങ് കൊട്ടാരം, താജികിസ്ഥാനിലെ നവറൂസ് കൊട്ടാരം, പാകിസ്താനിലെ മുഗൾ ഹെറിറ്റേജ്, കസാകിസ്താനിലെ ദംഗലി ഗോർജ്, ഉസ്ബെകിസ്താനിലെ പൊയ്‌കലൻ കോംപ്ലെക്സ്, റഷ്യയിലെ ഗോൾഡൻ റിംഗ്, പാകിസ്ഥാനിലെ മുഗൾ ഹെറിറ്റേജ് എന്നിവയാണ് ഏഴത്ഭുതങ്ങൾ
സാമ്പത്തികനില മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് ഇത്.
കാണാതായ ഡിസൈസ് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് റിങ്ങ്, ലോക്ക്, എറൈസ് എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.
(യെഹെസ്ക്കേല്‍ :). യിസ്രായേല്‍ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ റഷ്യ യിസ്രായേലിനെ കൊള്ളയടിക്കുവാനും, കവര്‍ച്ച നടത്തുവാനുമായി വന്നുചേരുമെന്നു പ്രവചനം പറയുന്നു. റഷ്യയുടെ സാമ്പത്തിക നിലവാരം ഇന്നത്തെ നിലയില്‍ പരിതാപകരമാണുതാനും. (യെഹെ.: ).
ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിപിഎം തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുസ്‌ലീം ലീഗിന്റെ അച്ചാരം വാങ്ങിയാണ് പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.
അഫ്ഗാൻ വിഷയം; വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
മുസ്ലീം എജ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്)യുടെ കീഴിലുള്ള കോളേജുകളില്‍ ഇനി പര്‍ദ്ദയും ലെഗ്ഗിംങ്‌സും ഇല്ല. പര്‍ദ്ദ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് അധികൃതര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. പര്‍ദ്ദയ്‌ക്കൊപ്പം ലെഗ്ഗിങ്‌സ്, ജീന്‍സ്, ജെഗ്ഗിങ്‌സ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി . എന്നാല്‍ മഫ്ത ഉപയോഗിക്കാന്‍ വിലക്കുകളില്ലന്നും സര്‍ക്കുലറില്‍ പറയുന്നു.
നിലവിലെ കമ്മിറ്റിയംഗങ്ങള്‍ സുനിഷ് മുണ്ടിയാനിക്കല്‍, അനുജ ജിമ്മി, ബോബന്‍ കളപ്പുരക്കല്‍, ഡാലിയ ആലൂക്കാല്‍, ടിന്നി വെട്ടിക്കല്‍, സണ്ണി പാലാട്ടി, ജീന നിലവൂര്‍, ജോബി മുല്ലപ്പള്ളി, ലിജിമോന്‍ മനയില്‍, മാത്യൂസ് ചെരിയന്‍കാലായില്‍, പ്രദീപ് വെങ്ങാലില്‍, സിജാ പോത്തന്‍ എന്നിവരാണ്
ന്യൂഡൽഹി: വലിയ വെല്ലുവിളികൾ ഉയർത്തിയ ശേഷം രാജ്യത്തു കോവിഡ് രണ്ടാം തരംഗം കുറഞ്ഞു. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ഏറ്റവും ആശങ്കയുയർത്തുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിതല യോഗത്തിൽ ഐസിഎംആർ അറിയിച്ചു.
ടീം ആഴ്ചവട്ടം
കേരളത്തനിമയാര്‍ന്ന വെള്ളേപ്പം, ഇടിയപ്പം, ഉണ്ണിയപ്പം, അച്ചപ്പം, തമിഴ്‌നാടിന്റെ ദോശ, ഇഡ്ഡലി, സാമ്പാര്‍ മഹാരാഷ്‌ട്രയിലെ പാവുഭാജി, ഗുജറാത്തിന്റെ എണ്ണിയാല്‍തീരാത്ത മധുരപലഹാരങ്ങള്‍, ഉത്തര്‍പ്രദേശിലെ വെറ്റില, പാക്ക്‌, പുകയില, ചുണ്ണാമ്പ്‌ മറ്റ്‌ അനവധി സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ന്ന മുറുക്കാന്‍ (പാന്‍), മറ്റ്‌ സംസ്ഥാനങ്ങളുടെ വിവിധ ഇനം ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഈ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. മേളയില്‍ നിന്ന്‌ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഇന്ത്യയിലെ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക്‌ നല്‍കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
‌മാല പൊട്ടിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം നഴ്സിന്റെ ധൈര്യത്തിന് മുന്‍പില്‍ പരാജയപ്പെട്ടു: ശ്രമം പരാജയമായതിന് പിന്നാലെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു: പിന്നീട് വേഷം മാറി സ്വന്തം ബൈക്കുമായി കടക്കാന്‍ ശ്രമിച്ച ഇയാള്‍ പൊലീസിന്റെ പിടിയിലായി: എരുമേലിയില്‍ നടന്ന സംഭവമിങ്ങനെ!
മുണ്ടൂരില്‍ കാര്‍തടഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
രഞ്ജിനി ജോസ് വിവാഹിതയാവുന്നു
നേരിട്ടുള്ള വസ്തുക്കൾക്കപ്പുറത്ത് ഒരു അടിക്കുറിപ്പ് ഉണ്ട്.
(ബി) ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള സംവരണം ഇഷ്യുവിന്‍റെ വലിപ്പത്തിന്‍റെ % ത്തില്‍ കൂടുതലാകരുത്.
യുദ്ധകലുഷിതമായിരുന്ന അഫ്ഗാനിസ്ഥാനില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പദ്ധതികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് ഇതിനായി പാകിസ്ഥാന്‍ ഇരയാക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചൈനയുടെ സഹായത്തോടെ ആറ് ഇന്ത്യക്കാരെ ഭീകരന്‍മാരായി പ്രഖ്യാപിക്കാന്‍ അവര്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. അഫ്ഗാനിലെ കെഇസി ഇന്റര്‍നാഷണലില്‍ സ്റ്റോര്‍കീപ്പര്‍മാരായി ജോലി ചെയ്യുന്ന രാഘവ്ചാരി പാര്‍ത്ഥസാരഥി, ബി. സുധാകര്‍ പെഡിറെഡ്‌ല എന്നിവരാണ് ഒടുവിലായി ഈ ഗൂഢാലോചനയില്‍ ഇരകളായ നിരപരാധികള്‍.
കരോള്‍ ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. മരിച്ച മലയാളി എറണാകുളം സ്വദേശിനിയാണ്. രണ്ടു മലയാളികള്‍ അടക്കം ഹോട്ടലില്‍ താമസിച്ചിരുന്ന പേരെ കാണാതായി.
യെച്ചൂരിയുടെ സന്ദര്‍ശനവും പ്രഭാഷണവും അവിസ്മരണീയമാക്കാന്‍ പി.എം.ജാബിര്‍ ചെയര്‍മാനും റെജിലാല്‍ കോക്കാടന്‍ കണ്‍വീനറുമായി കേരള വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.
ദാനധര്‍മങ്ങള്‍ ചെയ്യാന്‍ ഉപദേശിച്ച മുഹമ്മദ് നബി(സ) തന്റെ അത്യുദാരതയിലൂടെ മറ്റുള്ളവര്‍ക്ക് വഴി കാണിച്ചു. നിങ്ങള്‍ മറ്റുള്ളവരുടെ കടങ്ങള്‍ വീട്ടുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു എന്ന ഖദീജ(റ)യുടെ വാക്കുകള്‍ നാം നേരത്തേ ഉദ്ധരിച്ചിട്ടു്. തനിക്കു വേണ്ടി അനുയായികള്‍ അവരുടെ വീടുകളെയും സഹോദരങ്ങളെയും മാതാക്കളെയും പിതാക്കളെയും മക്കളെയും ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരിക്കലും അനുയായികളോട് ആഹ്വാനം ചെയ്തില്ല (മത്തായി :). എല്ലാ സ്വത്തും വിറ്റ് പാവങ്ങള്‍ക്ക് നല്‍കണമെന്നോ (മത്തായി :) സ്വര്‍ഗരാജ്യത്ത് പ്രവേശിക്കുന്നത് ധനികന് വളരെ പ്രയാസമുള്ള കാര്യമാണെന്നോ (മത്തായി :) പോലും നബി(സ) പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് തന്നതില്‍നിന്ന് നിങ്ങള്‍ ചെലവാക്കൂ എന്ന് ഖുര്‍ആനും, സ്രഷ്ടാവിനോടുള്ള നന്ദി കാണിക്കാന്‍ സമ്പാദ്യത്തിന്റെ ഒരു ഭാഗം ദാനം ചെയ്യൂ എന്ന് മുഹമ്മദ് നബി(സ)യും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഹമ്മദ്(സ) ഉണ്ടായിരുന്നതൊക്കെ പൂര്‍ണ മനസ്സോടെ ദാനം ചെയ്തു. യുദ്ധമുതലുകള്‍ ഒട്ടകപ്പുറത്തായിരുന്നു കൊണ്ടുവന്നതെങ്കിലും അതിലൊന്നും അദ്ദേഹം ഒരിക്കലും തനിക്കോ തന്റെ കുടുംബത്തിനോ വേണ്ടി ഒന്നും മാറ്റിവെച്ചില്ല. ചെലവുകള്‍ അങ്ങേയറ്റം ചുരുക്കിയും ദിവസങ്ങളോളം പട്ടിണി കിടന്നും ജീവിക്കാന്‍ അദ്ദേഹം സ്വമേധയാ തീരുമാനിച്ചു. ഹിജ്‌റ വര്‍ഷം ഏഴില്‍ ഖൈബര്‍ പിടിച്ചടക്കിയതിനു ശേഷം ഓരോ കൊയ്ത്തുകാലം കഴിയുമ്പോളും അതില്‍നിന്ന് കിട്ടിയ ധാന്യങ്ങള്‍ ഭാര്യമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ കൊല്ലം കഴിയുന്നതിനു മുമ്പു തന്നെ ഇതില്‍ മിക്ക ഭാഗവും ദാനം ചെയ്തു തീര്‍ന്നുപോയിരുന്നു. നബി(സ)യുടെ വീട്ടുകാര്‍ മാസങ്ങളോളം കഷ്ടിച്ചു കഴിഞ്ഞുകൂടേണ്ട അവസ്ഥയാണ് പിന്നെ. ഇബ്‌നു അബ്ബാസ് പറയുന്നു: ഞങ്ങളേക്കാളൊക്കെ ഏറെ ഉദാരന്‍ പ്രവാചകനായിരുന്നു. റമദാനില്‍ അദ്ദേഹം ഇഷ്ടം പോലെ ദാനം ചെയ്തു. അദ്ദേഹം ഒരഭ്യര്‍ഥനയും നിരസിച്ചില്ല, ഒരിക്കലും തനിച്ച് ഭക്ഷണം കഴിച്ചില്ല. ഭക്ഷണം എത്ര കുറവാണെങ്കിലും കൂടെ കഴിക്കാന്‍ അദ്ദേഹം ചുറ്റുമുള്ളവരെ ക്ഷണിച്ചു. ഏതെങ്കിലും ഒരു വിശ്വാസി കടം വീട്ടാതെ മരിച്ചിട്ടുണ്ടെങ്കില്‍ അതറിയിക്കാന്‍ പ്രവാചകന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അത് വീട്ടുന്നത് അദ്ദേഹം സ്വന്തം കടമയായി കരുതി. മരണപ്പെട്ടയാളുടെ സ്വത്തുക്കള്‍ അവരുടെ അനന്തരാവകാശികള്‍ക്കു തന്നെ ലഭിച്ചു.
ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഹിന്ദുക്കളോട് മാപ്പ് പറയുന്നതായി ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന്‍. ആരുടേയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. കമ്പനി മാപ്പ് പറയണമെന്ന മത നേതാക്കളുടെ ആവശ്യം പരിഗണിക്കുന്നുവെന്ന് കമ്പനി വക്താവ് ഡെനീസ് ടി വില്‍‌സണ്‍ പറഞ്ഞു.
ക്രെഡിറ്റ്സ്: അബിൻ, ട്രോൾ ക്രിക്കറ്റ് മലയാളം
അലബാമ തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി: ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം
ബന്ധുക്കളും സുഹൃത്തുക്കളും കേസുമായി മുന്നോട്ട് പോകുന്നതിന് എതിരായിരുന്നിട്ടും ഈ കരുത്തിലാണ് തങ്ങൾ മുന്നോട്ട് പോയതെന്ന് റോജോയും സഹോദരി റെഞ്ചിയും വ്യക്തമാക്കി.ജോളിക്ക് എതിരെ കേസ് നൽകരുതെന്ന് പറഞ്ഞ് ബന്ധുക്കൾ പല രീതിയിൽ സമ്മർദ്ദം ചെലുത്തി. ഒരു ഘട്ടത്തിൽ ബന്ധുക്കൾ തങ്ങൾക്കെതിരെ കമ്മിറ്റി രൂപീകരിച്ചെന്നും റോജോ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് റോജോയും റെഞ്ചിയും ചേർന്ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ൽ അവസാനമായി മത്സരിച്ചവർ
അനുഷ്‌കയെ അപമാനിച്ചോ? എന്താണ് ഗവാസ്‌കര്‍ പറഞ്ഞത്
ജോബനെപ്പോലെ ഇയാളും ദില്ലി സ്വദേശിയാണ്. വാതുവയ്പുകാരുമായി സഹകരിക്കാന്‍ തയ്യാറുള്ള താരങ്ങളെ കണ്ടെത്തി ഒത്തുകളിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് പ്രിയങ്കാണ്. ദില്ലി കേന്ദ്രീകരിച്ചും പ്രിയങ്ക് ഒത്തുകളി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നുണ്ടെന്നും ജോബന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ചെന്നൈ: കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഏപ്രില്‍ വരെയാണ് ഭാഗിക ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
ഈ ലേഖനത്തിൽ, ഒരു സ്ത്രീയുടെ പെൽവിക് അവയവങ്ങളുടെ ഘടനയെ നാം നോക്കാം, ഒരു ഡയഗ്രം കൊടുത്ത് ഈ മേഖലയിലെ സാധ്യതകൾ സംബന്ധിച്ച് സംസാരിക്കും.
കരിപ്പൂർ; കരപ്പൂരിൽ നിന്ന് മട്ടന്നൂരേയ്ക്ക് ഇനി റോഡ് മാർഗം കഷ്ടപ്പെട്ട് പോകേണ്ട, കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഇനി വിമാനത്തിൽ പറ പറക്കാം. കേരളത്തിലെ ദൂരം കുറഞ്ഞ ആകാശ യാത്രയൊരുക്കി കണ്ണൂർ കോഴിക്...
ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം.
താപത്രയ തമോമിത്രം (ഭജരേ)
കൊക്കൂണിനെ പുഴുങ്ങലും അതിന്റെ സംസ്കരണ പ്രക്രിയകളുമൊക്കെ ആണുങ്ങളുടെ ജോലിയാണ്. അവർ ഇതിനു പുറം ഭാഗത്തുള്ള കെട്ടിടങ്ങളിൽ കാണാൻ കഴിയും. മുഴുവനും കൈകൊണ്ട് ദിവസങ്ങൾ എടുത്ത് നിർമിക്കുന്നതിനാൽ ഒരു ചെറിയ പരവതാനിക്ക് പോലും നൂറും ഇരുന്നൂറും ഡോളർ വിലമതിക്കുന്നുണ്ട്. ചില കാർപ്പെറ്റുകൾ ഒട്ടകത്തിന്റെയും ആടുകളുടെയും രോമത്തിൽ നിന്നുമുണ്ടാക്കുന്നതാണ്. ഓരോ തറിയുടെയും അടുത്ത് നെയ്യാനുള്ള പരവതാനിയുടെ മോഡൽ ചിത്രം വരച്ചു വെച്ചിട്ടുണ്ടാകും. അത് നോക്കിയാണ് പെൺകുട്ടികൾ പരവതാനി നിർമിക്കുന്നത്.
കളമശേരി: പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ദളിത് യുവാവ് സൂരജി ()ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മൊഴിയെടുത്തു. കുറ്റക്കാരായ പോലീസുകാരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാരാണ് പരാതിയുമായി ചെന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നട്ടെല്ലിന് പൊട്ടലുണ്ടെന്നും സൂരജ് പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദിക്കുകയാണ്. കൈവശമുണ്ടായിരുന്ന രൂപ പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയപ്പോള്‍ കാണാതായെന്നും സൂരജ് മൊഴി നല്‍കി. കഴിഞ്ഞ ഞായറാഴ്ച പാലാരിവട്ടം സ്‌റ്റേഷനിലെത്തിയപ്പോഴാണ് പോലീസുകാര്‍ മര്‍ദ്ദിച്ചിത്. അച്ഛന്‍ ഹൃദ്രോഗിയും അമ്മ കാന്‍സര്‍ രോഗിയുമാണ്. ആറുപേരുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് താന്‍. പണിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും സൂരജ് പറഞ്ഞു. കളമശേരി പോലീസിന്റ മര്‍ദ്ദനമേറ്റ് കിടക്കുന്ന ശെല്‍വന്റെ പരാതിയും ചെയര്‍മാന്‍ സ്വീകരിച്ചു. ആവശ്യമെങ്കില്‍ മൊഴിയെടുക്കാന്‍ അടുത്ത ദിവസം വരുമെന്നും ജസ്റ്റിസ് അറിയിച്ചു.
ഓട്ടോ ഡ്രൈവറായ ദിലീപ് തിവാരിയാണ് കേജ്രിവാളിനെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചത്. ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്. ഞാനൊരു ഓട്ടോക്കാരനാണ്. താങ്കള്‍ ഓട്ടോ ഡ്രൈവര്‍മാരെ സഹായിക്കുന്നു. ഈ പാവപ്പെട്ട ഓട്ടോക്കാരന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ താങ്കള്‍ വരുമോ? ഞാന്‍ ഹൃദയത്തില്‍ നിന്നാണ് അങ്ങയെ ക്ഷണിക്കുന്നത് ചോദ്യോത്തര വേളയില്‍ മൈക്ക് എടുത്ത് ദിലീപ് ചോദിച്ചു.
യുഎഇ: യുഎഇയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍. പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഎഇയുടെ സുവര്‍ണ്ണ ജൂബിലി കമ്മിറ്റി, ദുബായിലെ എക്‌സ്‌പോ ആസ്ഥാനത്ത്…
മലയാളത്തിലെ പ്രമുഖ ചാനലിലെ കോമഡി ഷോയിലൂടെ ശ്രദ്ദേയനായ ഡെയ്ന്‍ ഡേവിസിന് കഴിഞ്ഞദിവസം ഒരു കോളേജില്‍ വെച്ചുണ്ടായ ഈ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ സംഭവത്തിനെതിരെ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നു.
പി.വി.നിതീഷ്
പൂവച്ചൽ
സ്‌കൂളിലുണ്ടായ സംഭവത്തിന് ശേഷം ഷുഹൈബിന്റെ ജീവനെടുക്കുമെന്ന് ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. അതിനെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. തെളിവുണ്ടായിട്ടും കേസെടുക്കാന്‍ പോലും പൊലീസ് പരാജയപ്പെട്ടതാണ് കണ്ണൂര്‍ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. എല്‍.ഡി.എഫും യു.ഡി.എഫും ജില്ലാഭരണകൂടത്തിന്റെ സാനിധ്യത്തില്‍ ഉണ്ടാക്കിയ സമാധാന കരാറിലെ പ്രധാന തീരുമാനമായിരുന്നു സോഷ്യല്‍മീഡിയ ശക്തമായി നിരീക്ഷിക്കുമെന്നത്. ഷുഹൈബിനെതിരായി മുന്‍പ് പുറത്തുവന്ന കൊലവിളി വീഡിയോയില്‍ പോലും കേസെടുത്തിരുന്നില്ല. തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ വധിച്ച കേസിലെ പ്രതിയായ ആകാശ് അതിന് ശേഷമുണ്ടായ സംഘര്‍ഷത്തിനിടെ വിളിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചത്.
കഴിക്കുന്ന ഭക്ഷണത്തിന്റെ % മാത്രം ദഹിപ്പിക്കാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ബാക്കി % പിണ്ടമായി പുറംതള്ളുകയാണ്. അങ്ങനെ ആരോഗ്യമുള്ള ഒരു ആന മുതൽ കിലോ പിണ്ടം ഒരു ദിവസം പുറന്തള്ളുന്നു. ഈ പിണ്ടം ആനയുടെ അടുത്തുതന്നെ കുമിഞ്ഞുകൂടുന്നത് അതിന്റെ തന്നെ ആരോഗ്യത്തിനു നല്ലതല്ല.
ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിൽ ജനസ്വീകാര്യത മാനദണ്ഡമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. ഇക്കാര്യത്തിൽ താഴേ തട്ടിലുള്ളവരിൽ നിന്ന് അഭിപ്രായം തേടുമെന്നും സുധീരൻ പറഞ്ഞു. ഹൈകമാൻഡുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്. എ.കെ ആൻറണിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ നായിരുന്നു തോൽവി. ലോക ഒന്നാം നമ്പർ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗൽ.
രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഹജ് ഉംറ തീര്‍ത്ഥാടകരടക്കം എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ എന്നാല്‍ നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഐ.എന്‍.ടി.യു.സി നേതാവ് ഗിരീഷ് കല്‍പ്പറ്റ, സി.ഐ.ടി.യു നേതാവ് ബാലകൃഷ്ണന്‍, എച്ച്.എം.എസിലെ ഡി. രാജന്‍, ടി.യു.സി.ഐയുടെ നസിറുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ മാനേജരുമായി ചര്‍ച്ച നടത്തിയത്. പെരുന്തട്ട , , പുല്‍പ്പാറ എന്നിവിടങ്ങളിലായി ഏക്കറിലാണ് ഏല്‍സ്റ്റണ്‍ എസ്‌റ്റേറ്റ്. മാനേജ്‌മെന്റില്‍ നിന്നും ന് ശേഷം തങ്ങള്‍ക്ക് ഒരുവിധ ആനുകൂല്ല്യങ്ങളും ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. ലയങ്ങള്‍ ഏത് നിമിശവും തകരുമെന്ന അവസ്ഥയിലാണ്. അറ്റക്കുറ്റ പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എസ്‌റ്റേറ്റ് ആശുപത്രിയില്‍ ഡോക്ടറില്ല, മെഡിക്കല്‍ ബില്‍ ലഭിച്ചിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടു. കുടിവെള്ള വിതരണം പോലും നിലച്ചിരിക്കുകയാണ്. പുതപ്പടക്കമുള്ള ആനുകൂല്ല്യങ്ങളും തൊഴിലാളികള്‍ക്ക് ഓര്‍മ മാത്രമായി. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ മാനേജ്‌മെന്റിനെതിരേ പ്രതിഷേധിക്കാനോ മറ്റോ നിന്നില്ല. തങ്ങളുടെ തൊഴിലിനുള്ള വേതനം ലഭിക്കുന്നുണ്ടെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്.
സവാളയുടെ ലഭ്യതക്കുറവ് മൂലം രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഇറക്കുമതി ചെയ്ത ടണ്‍ കണക്കിന് സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണിപ്പോള്‍., ടണ്‍ സവാളയാണ് ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നത്. തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത സവാളയ്ക്ക് ഇന്ത്യന്‍ ഉള്ളിയുടെയത്ര എരിവ് ഇല്ലാത്തതാണ് ആവശ്യക്കാരില്ലാത്തതിന് കാരണം.
ഒരു ചെറിയ ഫ്ലാഷ്‌കട്ട്...
അഹമ്മദാബാദ്: വിവാദമായ ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രത്യേക കോടതിക്കു ...
പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഗുരുതരപരിക്കേറ്റ ഇര്‍ഫാന്‍ അഹമ്മദ് മാലികും(), പരിക്കേറ്റ അജ്ഞാതനായ മറ്റൊരു ചെറുപ്പക്കാരനുമാണ് ഞായറാഴ്ച മരിച്ചത്.
വിവാഹ വസ്ത്രങ്ങല്‍ എടുക്കാനായി വ്യാപാരശാലയിൽ എത്തിയശേഷം ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാൻ യുവതിയുടെ ശ്രമം
ഇന്ന് ബലിപെരുന്നാള്‍; ത്യാഗ സ്മരണയില്‍ വിശ്വാസികള്‍
തെലങ്കാനയില്‍ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസിന്‌ ടി.ഡി.പി പിന്തുണ
രാത്രി കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്‌നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്‍നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. കരയിലേക്ക് ഓടിക്കയറിയതിനാല്‍ വിഗ്നേഷ് രക്ഷപ്പെട്ടു.
പ്രതിദിനം ഏകദേശം ഓളം പേരാണ് റഫറൽ ആയി കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. റഫറൽ ഇല്ലാതെ നേരിട്ട് ചികിത്സയ്ക്കായി എത്തുന്നവർ ഇരുന്നൂറോളം വരും.
ബി.എല്‍.ഒ.മാരുടെ പരിശോധനയില്‍ കണ്ടെത്തുന്ന ഇരട്ടവോട്ടുള്ളവരുടെ പേര് ഉള്‍പ്പെടുത്തിയ പ്രത്യേക പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കു നല്‍കും. തിരഞ്ഞടുപ്പുസമയത്ത് പേര് ഒഴിവാക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിച്ചായിരിക്കും വോട്ടെടുപ്പ്.വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് സ്വയംകണ്ടെത്തി നീക്കാന്‍ അപേക്ഷിച്ചവര്‍ ഉദ്യോഗസ്ഥരുടെ തീരുമാനം കാത്തിരിക്കുകയാണ്. ബി.എല്‍.ഒ.മാര്‍ വോട്ടറുടെ വീട്ടിലെത്തുമെന്ന് ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടായെങ്കിലും ഇതുവരെ എത്തിയില്ലെന്ന ആക്ഷേപമുണ്ട്.
ചെസ്സിലെ പ്രാരംഭനീക്കമായ സ്ലാവ് പ്രതിരോധം കളിക്കുന്നത് ഇങ്ങനെയാണ്:
കീര്‍ത്തന ഗിരിജന്‍, ലതീഫ് സുങ്കതകട്ട, ഡി. എം. ബഷീര്‍ ബായാര്‍ എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചതിനുള്ള പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി, റഫീക് ഹസന്‍ വെട്ടത്തൂര്‍, എ. കെ. എം. അഷ്‌റഫ്, ഹുസൈന്‍ മച്ചംപാടി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.
തൃശൂര്‍ മഞ്ചക്കുഴി സുനിലാണു ടിന്റുവിന്റെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തിലുള്ള മകളെ മുളന്തുരുത്തിയിലുള്ള കോണ്‍വന്റില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയെ ഒഴിവാക്കി സനിലിനൊപ്പം ബാംഗ്ലൂര്‍ക്കു പോകാനും അവിടെ ജീവിക്കാനും ടിന്റു പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ ആദ്യപടിയായിട്ടാണു മൂത്തമകള്‍ സുമീഷയെ മുളന്തുരുത്തിയിലുള്ള കോണ്‍വന്റിലാക്കിയത്. ടിന്റു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കോണ്‍വന്റിലെ അന്തേവാസിയായിരുന്നു.
‘നിർജ്ജലീകരണം മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് തോന്നുന്നു. വേഗം സഹായമെത്തിക്കണം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിനാണ് അദ്ദേഹം നിർദ്ദേശം നൽകിയത്.
നേരത്തേ ഇദ്ദേഹം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്നു. കഴിഞ്ഞ നാണു സുപ്രീം കോടതി ഇദ്ദേഹത്തെ പുതിയ ചുമതല ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനിടയില്‍ ഇദ്ദേഹം ആന്ധ്രാ പ്രദേശില്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോയിരുന്നു. ഇതാണു പുതിയ ലാവണത്തില്‍
വര്‍ഷം മലപ്പുറം നെല്ലിക്കുത്തിലെ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലായിരുന്നു ഇല്യാസ് പഠിപ്പിച്ചിരുന്നത്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന സര്‍വ ശിക്ഷ അഭിയാന്‍റെ കീഴിലില്‍ പരിശീലകനായിരുന്നു നാലു വര്‍ഷം.
സ്ത്രീ വിരുദ്ധതയുടെ ചെയിൻ ബ്രേക്ക് ചെയ്യാൻ ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തണമെന്ന നിർദ്ദേശവുമായി എഴുത്തുകാരി കെആർ മീര. രണ്ട് ദിവസമായി ആരോഗ്യമന്ത്രിയെ പത്രസമ്മേളനത്തിൽ കാണാതിരുന്നതോടെയാണ് പ്രതിപക്ഷ നേതാവിന്റെ മീഡിയ മാനിയ പരാമർശത്തെ വിമർശിച്ച് കെആർ ...
വാരിയന്‍കുന്നനെ കൊലപ്പെടുത്തിയ ശേഷം ഭൗതികശരീരം നശിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ വിശദാംശങ്ങളും അറിഞ്ഞു. ഭൗതികശരീരം ഒരു പെട്ടിയില്‍ അടക്കംചെയ്ത് അതു കത്തിച്ച് അവശിഷ്ടം നശിപ്പിക്കുകയാണുണ്ടായത്. ഈ മനുഷ്യനെക്കുറിച്ചുള്ള ഒരുവിവരവും ഇനിയാര്‍ക്കും കിട്ടരുതെന്ന ഉദ്ദേശത്തോടെ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള ചുമതലയുണ്ടായിരുന്ന മലബാര്‍ സ്‌പെഷല്‍ പൊലിസ് മേധാവി ഹിച്ച്‌കോക്ക് നശിപ്പിച്ചു. ഹിച്ച്‌കോക്കിന്റെ ആ വാശി ഞാനൊരു വെല്ലുവിളിയായി ഏറ്റെടുത്തു. അതിന്റെ സാക്ഷാല്‍ക്കാരമാണിപ്പോള്‍ നടന്നത്.
മഴ പെയ്തു നനഞ്ഞ ഗ്രൗണ്ടില്‍ ടൂ വീലര്‍ തള്ളിക്കയറ്റി എട്ടിലേക്ക് കയറ്റാന്‍ കഷ്ടപ്പെട്ടുപോയി. ഉയരമില്ലെങ്കിലെന്താ തള്ളവിരല്‍ നിലത്തുകുത്താനൊക്കെ പറ്റൂല്ലേ... അതങ്ങ് കുത്തി വണ്ടി തള്ളിക്കോ എന്ന് എന്നെ കളിയാക്കി പറഞ്ഞ് നസീര്‍ സാര്‍ പ്രോത്സാഹിപ്പിച്ചു.